Chandrika will not accept central government advertising
ആണത്വമുള്ള നട്ടെല്ലുള്ള നിലപാട്,ഇങ്ങനെ വേണം മാധ്യമങ്ങൾ
ഇന്ത്യ ആരുടേയും സ്വകാര്യ സ്വത്തല്ല,ഓരോ ഇന്ത്യക്കാരന്റെയുമാണ്,ഇവിടെ നിന്നാണ് ഭരണകൂടം ഒരു രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത പിൻതലമുറക്കാരെ ആട്ടിയോടിക്കാൻ ശ്രമിക്കുന്നത്,അതിനെതിരെ ശക്തമായ നിലപാടുമായി ചന്ദ്രിക ദിനപത്രം,ഒരു മാധ്യമം ഭരണഘടന ഉയർത്തിപ്പിടിച്ച തീരുമാനം,കേന്ദ്ര സർക്കാരിന്റെ ഒരു പരസ്യവും ഇനി പ്രസ്ഥീകരിക്കില്ല എന്ന നിലപാടുമായി ശക്തമായ തീരുമാനം എടുത്ത ചന്ദ്രിക തങ്ങളുടെ മാധ്യമ ധർമ്മം സമൂഹത്തിനോടുള്ള കടമ നിർവ്വഹിച്ചിരിക്കുന്നു,ആശംസകൾ ചന്ദ്രിക,ഈ ശക്തമായ നിലപാടിന്,
നമ്മളെ വേണ്ടാത്തവരെ തിരിച്ചും വേണ്ടന്നു വെക്കാൻ നാം തീരുമാനിക്കണം,രാജ്യത്തു ദേശീയ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിക്ഷേധം ഇന്നും ആളിപ്പടരുന്നു,ഒരു വിഭാഗത്തെ രാജ്യത്ത് നിന്നും ആട്ടിപ്പുറത്താക്കാനുള്ള ശക്തമായ ഗൂഡ തന്ത്രം,കഴിയുന്ന വിധം മനസ്സ് കൊണ്ടെങ്കിലും ജനധിപത്യ മതേതര വിശ്വാസികൾ ഈ പ്രതിക്ഷേധത്തിൽ അണി ചേരണം,ഇന്ത്യൻ ഭരഘടനയുടെ നിലനിൽപ്പിനു വേണ്ടി,ഈ രാജ്യത്തെ മുസ്ലിം വിഭാഗത്തിന് വേണ്ടി,ഈ രാജ്യത്തെ ജനാധിപത്യ സംരക്ഷണത്തിന് വേണ്ടി,ശക്തമായ തീരുമാനം എടുത്ത ചന്ദ്രികക്ക് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്